play-sharp-fill
ആക്ടിവിസ്റ്റ് ബിന്ദു  അമ്മിണിയെ ഓട്ടോറിക്ഷ ഇടിച്ചു; കൊലപാതകശ്രമമെന്ന്  ആരോപണം

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഓട്ടോറിക്ഷ ഇടിച്ചു; കൊലപാതകശ്രമമെന്ന് ആരോപണം

സ്വന്തം ലേഖകൻ
കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഓട്ടോറിക്ഷ ഇടിച്ചു. കൊലപാതകശ്രമമെന്നാണ് ആരോപണം. കൊയിലാണ്ടി പൊയില്‍ കാവിലാണ് സംഭവം.

തലയ്ക്ക് പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘സംഘികള്‍ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചിരിക്കുന്നു’ എന്ന് ബിന്ദു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

മനഃപൂര്‍വ്വം ഇടിച്ചു വീഴ്‌ത്തിയ ശേഷം ഓട്ടോ കടന്നു കളഞ്ഞതായി ബിന്ദുവിന്റെ ഭര്‍ത്താവ് പറഞ്ഞു. കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. നേരത്തെ കൊച്ചിയില്‍ കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ പൊലീസുകാര്‍ നോക്കി നില്‍ക്കെ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ ആക്രമണം നടന്നിരുന്നു. നേരത്തെ ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തിരുന്നു.

കോഴിക്കോട് കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെയാണ് കേസ്. രണ്ട് ദിവസം മുമ്ബ് പൊയില്‍ക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്ബോള്‍ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞെന്നാണ് പരാതി. ഡ്രൈവറുടെ പേര് പരാതിയില്‍ ഇല്ലെന്നും അന്വേഷണം തുടങ്ങിയതായും നടക്കാവ് പൊലീസ് അറിയിച്ചിരുന്നു. പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു