പൊലീസിനെ വെട്ടിയ കേസിലെ പ്രതി വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ ; കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ആത്മഹത്യ
സ്വന്തം ലേഖകൻ
ആലപ്പുഴ: പൊലീസിനെ വെട്ടിയ കേസിലെ പ്രതി കായംകുളത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ. ഇരുവ സ്വദേശി ഹാഷിം ബഷീറാണ് മരിച്ചത്. ഇടുക്കി ചിന്നക്കനാലില്‍ കായംകുളം സിപിഒ ദീപിക്കിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഹാഷിം ബഷീര്‍.
ഇന്ന് രാവിലെയാണ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഓഗസ്റ്റ് 28ന് കായംകുളത്തെ വ്യാപാരിയ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനാണ് പൊലീസ് ഇടുക്കിയിലെ ശാന്തന്‍പാറില്‍ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവിടെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു ആക്രമണത്തില്‍ സിപിഒ ദീപക്കിന് സാരമായി പരിക്കേറ്റിരുന്നു. പിന്നീട് നാല് ദിവസം കഴിഞ്ഞ ശേഷമാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഹാഷിമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.