play-sharp-fill
നിയമവിരുദ്ധമായി കുട്ടികൾ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ വാഹനത്തിന്റെ രജിസ്ട്രേർഡ് ഉടമയിൽ നിന്നും 25,000 രൂപ പിഴയോ,  3 മാസം തടവുശിക്ഷയോ ലഭിക്കാം; സംഭവത്തിൽ കർശന നടപടിയുമായി ജില്ലാ പൊലീസ് മേധാവി; കറുകച്ചാലിൽ പതിനാല് വയസ് പ്രായമുള്ള സ്കൂൾ വിദ്യാർത്ഥിനി സ്കൂട്ടറോടിച്ചുണ്ടായ അപകടത്തില്‌ യുവാവ് മരണപ്പെട്ട സംഭവത്തിന് പിന്നാലെയാണ് നടപടി

നിയമവിരുദ്ധമായി കുട്ടികൾ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ വാഹനത്തിന്റെ രജിസ്ട്രേർഡ് ഉടമയിൽ നിന്നും 25,000 രൂപ പിഴയോ, 3 മാസം തടവുശിക്ഷയോ ലഭിക്കാം; സംഭവത്തിൽ കർശന നടപടിയുമായി ജില്ലാ പൊലീസ് മേധാവി; കറുകച്ചാലിൽ പതിനാല് വയസ് പ്രായമുള്ള സ്കൂൾ വിദ്യാർത്ഥിനി സ്കൂട്ടറോടിച്ചുണ്ടായ അപകടത്തില്‌ യുവാവ് മരണപ്പെട്ട സംഭവത്തിന് പിന്നാലെയാണ് നടപടി

സ്വന്തം ലേഖകൻ

കോട്ടയം: കറുകച്ചാലിൽ 14 വയസ്സ് മാത്രം പ്രായമുള്ള ഒരു സ്കൂൾ വിദ്യാർത്ഥിനി ഇളയ രണ്ട് സഹോദരങ്ങളെ സ്കൂട്ടറിൽ കയറ്റി ഓടിച്ച് യൂവാവിന്റെ ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ട സംഭവത്തിന് പിന്നാലെ ലൈസൻസില്ലാതെ വാഹനമോടിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കും, വാഹന ഉടമയ്ക്കുമെതിരെ കർശന നടപടിയുമായി ജില്ലാ പൊലീസ് മേധാവി. സംഭവത്തിൽ കുട്ടികളുടെ പിതാവിനെ പ്രതിചേർത്ത് കേസെടുത്തിട്ടുണ്ട്.

കോട്ടയം ജില്ലയിൽ സമീപ കാലത്ത് കുട്ടികൾ ലൈസൻസോ, മറ്റ് മതിയായ അനുവാദപത്രങ്ങളോ ഇല്ലാതെ നിയമവിരുദ്ധമായി മോട്ടോർ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നു. ഇത്തരത്തിൽ നിയമവിരുദ്ധമായി കുട്ടികൾ വാഹനം ഓടിക്കുന്നതായി കണ്ടെത്തുന്ന സംഭവങ്ങളിൽ വാഹനത്തിന്റെ രജിസ്ട്രേർഡ് ഉടമയിൽ നിന്നും 25,000/- പിഴയോ, 3 മാസം തടവുശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോട്ടക്കാട് രാജമറ്റത്ത് പതിനാല് വയസുകാരി ഓടിച്ച സ്കൂട്ടർ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെതിരെ കറുകച്ചാൽ പൊലീസ് കേസെടുത്തിരുന്നു.

ഉമ്പിടി വലിയപൊയ്കയിൽ ആന്റണിക്ക് (ജിനു) എതിരെയാണ് കേസ് എടുത്തത്. പുളിയാംകുന്ന് മുണ്ടൻകുന്നേൽ റോഷൻ തോമസ് (41) ആണ് അപകടത്തിൽ മരിച്ചത്.

കറുകച്ചാൽ രാജമറ്റം പാണൂർക്കവലയിൽ ചൊവ്വാഴ്ച രാത്രി 7.45 നായിരുന്നു അപകടം. കറുകച്ചാൽ ഭാഗത്തു നിന്നു പുളിയാംകുന്നിലേക്കു പോകുകയായിരുന്നു റോഷൻ. കുട്ടികൾ സഞ്ചരിച്ച് സ്കൂട്ടർ റോഷന്റെ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ജിനുവിന്റെ പതിനാല് വയസ്സുള്ള മകളാണ് സ്കൂട്ടർ ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന പതിനൊന്നും മൂന്നും വയസ്സുകാരായ സഹോദരിമാർക്കും സാരമായി പരിക്കേറ്റിരുന്നു. നിലവിൽ പരിക്കേറ്റ പെൺകുട്ടികൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.