play-sharp-fill
പാലാ പുലിയനൂർ ബൈപ്പാസിൽ ബൈക്ക് കാറിൽ ഇടിച്ച് അപകടം ; വിദ്യാർത്ഥി മരിച്ചു ,റോഡിലേക്ക് വീണ വിദ്യാർത്ഥിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി

പാലാ പുലിയനൂർ ബൈപ്പാസിൽ ബൈക്ക് കാറിൽ ഇടിച്ച് അപകടം ; വിദ്യാർത്ഥി മരിച്ചു ,റോഡിലേക്ക് വീണ വിദ്യാർത്ഥിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി

കോട്ടയം : പാലാ പുലിയനൂർ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. സെന്റ് തോമസ് കോളേജിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി വെള്ളിയേപ്പള്ളി സ്വദേശി അമൽ ഷാജിയാണ് മരിച്ചത്.

അമൽ സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിൽ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അമലിന്റെ ശരീരത്തിലൂടെ എതിർ ദിശയിൽ നിന്ന് വന്ന വാഹനം കയറിയിറങ്ങി.

അപകടം നടന്ന ഉടൻ തന്നെ  സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടങ്ങൾ പതിവായിട്ടും പുലിയനൂർ ജംഗ്ഷനിൽ യാതൊരുവിധ നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലന്ന പരാതി ഉയരുകയാണ്. കഴിഞ്ഞ ദിവസവും ഇവിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു.