സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് സ്വകാര്യ ബസ് ; കണ്ണൂർ താണയിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Spread the love

കണ്ണൂർ:  താണയിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണോത്തു ചാൽ സ്വദേശി ദേവനന്ദ് (19) ആണ് മരിച്ചത്.

സ്കൂട്ടറിൽ പോകുന്നതിനിടെ ബസ് ഇടിക്കുകയും വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.

കണ്ണൂ‌ർ കൂത്തുപറമ്പ് റൂട്ടിൽ ഓടുന്ന അശ്വതി എന്ന സ്വകാര്യ ബസാണ് വിദ്യാർത്ഥിയെ ഇടിച്ച് തെറിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൻ്റെ സിസിടിവി ദ്യശ്യങ്ങൾ  പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.