സുഹൃത്തുക്കള്‍ക്കൊപ്പം വീടിനു സമീപത്തെ മല കയറി ; കാൽവഴുതി അഗാധമായ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
ഇടുക്കി: സുഹൃത്തുക്കള്‍ക്കൊപ്പം വീടിനുസമീപത്തെ മുരിക്കാശ്ശേരി കള്ളിപ്പാറ അമ്പലം ഭാഗത്ത് മല കയറിയ യുവാവ് പാറയുടെ മുകളില്‍നിന്ന് കാല്‍വഴുതി അഗാധമായ കൊക്കയില്‍ വീണ് മരിച്ചു.
മുങ്ങാപ്പാറ സ്വദേശി തൃക്കേപുറം രാജപ്പന്‍റെ മകന്‍ ഹിരണാണ് (20) മരിച്ചത്. എറണാകുളത്ത് കാര്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്കാരനായ യുവാവ് ശനിയാഴ്ചയാണ് കൂടെ ജോലി ചെയ്യുന്ന എട്ടുപേര്‍ക്കൊപ്പം വീട്ടിലെത്തിയത്.
ഇതില്‍ മൂന്നുപേരോടൊപ്പമാണ് യുവാവ് പാറക്കെട്ടിന് മുകള്‍ ഭാഗത്തേക്ക് പോയത്. ഇതിനിടെ, കാല്‍വഴുതി അഗാധമായ കൊക്കയില്‍ വീണു. കൂടെയുണ്ടായിരുന്ന യുവാക്കളാണ് വിവരം വീട്ടിലേക്ക് വിളിച്ച് അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കിയില്‍നിന്ന് അഗ്നിരക്ഷാസേനയും മുരിക്കാശ്ശേരി പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ 300 അടി ഉയരത്തില്‍ എത്തിച്ച് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ബീന. സഹോദരന്‍: ഹരിണ്‍.