
സ്വന്തം ലേഖകൻ
കോട്ടയം: എസി മൊയ്തീൻ എംഎല്‍എക്കെതിരെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുരുക്ക് മുറുക്കി ഇഡി. ബങ്കുമായി ബന്ധപ്പെട്ട് എസി മൊയ്തീന് കോടികളുടെ ബിനാമി ലോണുകള്‍ ഉണ്ടെന്നാണ് ഇഡി സംഘം കുറ്റപ്പെടുത്തുന്നത്.പാവപ്പെട്ടവരുടെ ഭൂമി അവര്‍ അറിയാതെ ബാങ്കില്‍ പണയപ്പെടുത്തിയെന്നും ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്കാണ് ലോണ്‍ അനുവദിച്ചതെന്നും അന്വേഷണ സംഘം ഇന്ന് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ലോണ്‍ നേടിയത്. എസി മൊയ്തീൻ അടക്കമുള്ളവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ റെയിഡില്‍ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തി.
ഈ സ്വത്തുക്കള്‍ക്ക് 15 കോടി രൂപയുടെ മൂല്യം ഈ സ്വത്തുക്കള്‍ക്ക് ഉണ്ട്. ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മതിയായ ഈടില്ലാതെയാണ് വലിയ തുകകള്‍ വായ്പയായി അനുവദിച്ചത്. ബാങ്ക് സാമ്ബത്തികമായി തകര്‍ന്നതോടെ നിക്ഷേപം നടത്തിയ നിരവധി സാധുക്കള്‍ പ്രതിസന്ധിയിലായി. പലരുടെ വീടുകള്‍ ലോണെടുക്കാതെ ബാങ്കില്‍ ഈട് വെച്ചതില്‍ ജപ്തി നോട്ടീസും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ആത്മഹത്യകളടക്കം ഉണ്ടായി. ഈ സംഭവത്തെ കേന്ദ്രീകരിച്ചാണ് എൻഫോഴ്സ്മെന്റ് അന്വേഷണം പുരോഗമിക്കുന്നത്.കഴിഞ്ഞ ദിവസം ഇഡി എസി മൊയ്തീന്റേതടക്കം ചില വീടുകളിലാണ് പരിശോധന നടത്തിയത്. പിപി കിരണ്‍, സിഎം റഹീം, പി സതീഷ് കുമാര്‍ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ സതീഷ് കുമാര്‍ കണ്ണൂര്‍ സ്വദേശിയാണ്. കോലഴിയില്‍ താമസക്കാരനാണ് ഇദ്ദേഹം. ബാഗ് നിര്‍മാണ യൂണിറ്റിലായിരുന്നു ഇദ്ദേഹത്തിന്റെ ബിസിനസ് തുടക്കം. പിന്നീട് പണമിടപാടിലേക്ക് മാറി. വായ്പ മുടങ്ങി ജപ്തിയിലായ വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ ഉടമയ്ക്ക് വേണ്ടി പണം മുടക്കുകയും ഈ ആധാരം കരുവന്നൂര്‍ ബാങ്കില്‍ വളരെ ഉയര്‍ന്ന തുകയ്ക്ക് ഭൂ ഉടമയുടെ പേരില്‍ തന്നെ പണയപ്പെടുത്തുന്നതുമാണ് സതീശന്റെ രീതി. നിലവിലുള്ള ഭൂമിയുടെ മതിപ്പു വിലയേക്കാള്‍ കൂടുതലായിരിക്കും കരുവന്നൂരില്‍ നിന്നെടുക്കുന്ന തുക. ഇതില്‍ വലിയൊരു ഭാഗം കമ്മീഷനായി ഇയാള്‍ കൈക്കലാക്കും.
കുറെയേറെ ഇടപാടുകള്‍ ഇത്തരത്തില്‍ സതീശന് നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍.മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചെന്നും റെയ്ഡില്‍ 15 കോടി മൂല്യമുള്ള 30 ഓളം വസ്തുക്കള്‍ കണ്ടെത്തിയെന്നും ഇഡി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കണ്ണൂരില്‍ നിന്നുള്ള സിപിഎം നേതാക്കളുമായുള്ള ബന്ധമാണ് സതീശന് കരുവന്നൂരില്‍ വഴികളെല്ലാം തുറന്നു കൊടുക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ഇരുവരും എസി മൊയ്തീന്റെ ബെനാമികളാണെന്ന് അനില്‍ അക്കര ആരോപിക്കുന്നു. അഴിമതിയില്‍ ഉന്നത സിപിഎം നേതാക്കള്‍ക്കുള്ള പങ്കാളിത്തം ഉറപ്പിക്കാനുള്ള തെളിവുകള്‍ ഒന്നൊന്നായി ശേഖരിക്കുകയാണ് ഇഡി.