ഗര്‍ഭഛിദ്രം ചെയ്യണോ വേണ്ടയോ എന്ന് ഗര്‍ഭിണിയായ സ്ത്രീക്ക് തീരുമാനിക്കാം; ചരിത്രപരമായ തീരുമാനവുമായി വനിതാ- ശിശു വികസന വകുപ്പ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ‘ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക് അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും , ആ ഗര്‍ഭം നിലനിര്‍ത്തണോ അതോ ഗര്‍ഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. നിയമം അനുവദിക്കുന്ന കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒു സ്ത്രീ ആവശ്യപ്പെട്ടാല്‍ , അത് ചെയ്തു കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതുമുണ്ട്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണ്.’ …ഇനി വേണ്ട വിട്ടുവീഴ്ച എന്ന ഹാഷ് ടാഗോടെ വനിതാ- ശിശു വികസന വകുപ്പാണ് തീരുമാനം പങ്ക് വച്ചിരിക്കുന്നത്.
സ്ത്രീ മുന്നേറ്റം ലക്ഷ്യംവച്ച് വനിത, ശിശു വികസന വകുപ്പ് നടത്തുന്ന ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന ക്യാംപയ്‌ന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യത. സ്ത്രീകളും പുരുഷന്‍മാരും അടക്കം വലിയൊരു വിഭാഗം ക്യാംപയ്‌ന് ഏറ്റെടുത്തു കഴിഞ്ഞു. ഏറ്റവും അവസാനമായി പുറത്തിറക്കിയ പ്രചാരണമാണ് ഏറ്റെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീരുമാനം പങ്ക് വച്ചതിന് പിന്നാലെ വ്യക്തിയുടെ പേരോ മറ്റ് വിശദാംശങ്ങളോ പങ്ക് വയ്ക്കാതെ തന്നെ സമയബന്ധിതമായി പരിഹരിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്ന നിര്‍ദ്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പലരും പങ്ക് വച്ചു. വനിതാ-ശിശു വികസന വകുപ്പിന്റേത് ചരിത്രപരമായ തീരുമാനമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.