play-sharp-fill
കെ. ടി ജലീൽ രാജിവെച്ച് ജൂഡിഷ്യൽ അന്വേഷണം നേരിടണം ; രമേശ് ചെന്നിത്തല

കെ. ടി ജലീൽ രാജിവെച്ച് ജൂഡിഷ്യൽ അന്വേഷണം നേരിടണം ; രമേശ് ചെന്നിത്തല

സ്വന്തം ലേഖിക

തിരുവനന്തപുരം: എംജി സർവകലാശാല മാർക്ക്ദാന വിവാദത്തിൽ കെ ടി ജലീൽ മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാൻ മന്ത്രി ജലീലിനാവില്ലെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിനിടെ ആവശ്യപ്പെട്ടു.

അതേസമയം എം.ജി. സർവകലാശാലയിലെ ബി.ടെക് വിദ്യാർഥികൾക്ക് മാർക്കുദാനം നടത്തിയതിൽ മന്ത്രി കെ.ടി.ജലീലിന്റെ വാദങ്ങൾ പൊളിക്കുന്ന രേഖകളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. തന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ.ഷറഫുദ്ദീൻ സർവകലാശാലയിൽ നടന്ന അദാലത്തിൽ മുഴുവൻ സമയവും പങ്കെടുത്തില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നുരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി തന്റെ പ്രൈവറ്റ് സെക്രട്ടറി മടങ്ങിയെന്നായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ,അദാലത്ത് കഴിഞ്ഞശേഷം സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് വരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.കെ ഷറഫുദ്ദീൻ പങ്കെടുത്തിരുന്നു എന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസും അദാലത്തിലുണ്ടായിരുന്നു. സർവകലാശാല തന്നെ ശേഖരിച്ച ദൃശ്യങ്ങളാണ് മന്ത്രിയുടെ വാദങ്ങൾ പൊളിക്കുന്നത്.