Spread the love

പാലക്കാട്: റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍.

video
play-sharp-fill

പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ പ്രിൻസിയെയാണ് ഒറ്റപ്പാലം പൊലീസ് പിടികൂടിയത്.

കേസില്‍ കൂടുതല്‍ സർക്കാർ ഉദ്യോഗസ്ഥരും ഇരകളായിട്ടുണ്ടെന്ന സംശയവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ലക്കിടി സ്വദേശിയായ വിരമിച്ച റവന്യൂ ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2006-ല്‍ ഒറ്റപ്പാലത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ പ്രിൻസിയെ പരിചയപ്പെടുന്നത്. പിന്നീട് ഈ പരിചയം സൗഹൃദമായി വളരുകയും, അതിന്റെ മറവില്‍ പണവും മൊബൈല്‍ ഫോണും യുവതി കൈക്കലാക്കിയെന്നുമാണ് പരാതി.

തുടർന്ന് ഇവരുടെ ബന്ധം കുടുംബാംഗങ്ങളെയും മറ്റുള്ളവരെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പല ഘട്ടങ്ങളിലായി ഏകദേശം 20 ലക്ഷം രൂപ വാങ്ങിയതായും പരാതിയില്‍ പറയുന്നു. ഇതിന് പുറമെ കേരള ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ വായ്പ എടുക്കാനും യുവതി നിർബന്ധിച്ചെന്നാണ് ആരോപണം.