
അമ്പലപ്പുഴ: ജോലിക്കിടെ വല കാലിൽ കുരുങ്ങി കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. പുറക്കാട് ഗ്രാമപഞ്ചായത്ത് തോട്ടപ്പള്ളി ഒറ്റപ്പന കൊട്ടാപ്പള്ളി വീട്ടിൽ വാസുദേവന്റെ മകൻ ബിപു വാസുദേവൻ (48) ആണ് മരിച്ചത്.
ആലപ്പുഴയ്ക്ക് വടക്ക് അർത്തുങ്കൽ ഭാഗത്ത് പുറംകടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒൻപതോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് രാത്രി 11.15ഓടെ ബോട്ടിൽ തോട്ടപ്പള്ളി തുറമുഖത്ത് എത്തിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തങ്കച്ചിയാണ് മരിച്ച ബിപു വാസുദേവന്റെ അമ്മ. ഭാര്യ: ലേജു. മക്കൾ: മിഥുൻ, നക്ഷത്ര, നിധിൻ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







