
ചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രത്യേക സിങ്കപ്പെൺ ദൗത്യസേന നിലവിൽ വന്നു. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം നിർവഹിച്ചു.
സിങ്കപ്പെൺ ലോഗോ പ്രകാശനം ചെയ്ത വിജയ്, സേനയ്ക്കായി പ്രത്യേകം തയാറാക്കിയ വാഹനങ്ങൾ ഓടിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്.
സിങ്കപ്പെൺ സേനയിലേക്ക് ഉടൻ 2500 വനിത പൊലീസുകാരെ നിയമിക്കുമെന്നും കുറ്റകൃത്യം തടയുക ആകും ഇവരുടെ ലക്ഷ്യമെന്നും വിജയ് പറഞ്ഞു. ലഹരിയൊഴുക്ക് തടയുന്നതിൽ ഡി എം കെ സർക്കാർ പരാജയപ്പെട്ടത് കൊണ്ടാണ് കുറ്റകൃത്യങ്ങൾ വർധിച്ചതെന്നും വിജയ് വിമർശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സേന നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത ദിവസം വിജയ് പ്രഖ്യാപിച്ചിരുന്നു. വിജയ് യുടെ അമ്മയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.







