Spread the love

ദില്ലി:ഐഎസ്ആർഒയുടെ അഭിമാന ദൗത്യങ്ങൾ വിക്ഷേപിക്കാനുപയോഗിച്ച റോക്കറ്റിനെ സ്വകാര്യമേഖലക്ക് കൈമാറുന്നു.

video
play-sharp-fill

ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം-3യുടെ സാങ്കേതിക വിദ്യ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ നടപടിക്രമങ്ങൾ തുടങ്ങി.

ആദ്യ പടിയായി ഇൻസ്പേസ് സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴ് വർഷം ബഹിരാകാശമേഖലയിൽ പ്രവർത്തി പരിചയമുള്ള കമ്പനികൾക്ക് അപേക്ഷിക്കാം.

ഇന്ത്യൻ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കമ്പനികൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സർക്കാർ പങ്കാളിത്തമുള്ള കമ്പനികൾക്ക് അപേക്ഷിക്കാൻ അനുമതിയില്ല.

അതിനാൽ തന്നെ എച്ച്എഎല്ലിന് പങ്കെടുക്കാനാകില്ല.

ഐഎസ്ആർഒയുടെ ഏറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ സാങ്കേതിക വിദ്യ നേരത്തേ പുറത്തേക്ക് കൈമാറിയിരുന്നു.

ഈ കരാർ എച്ച്എഎല്‍ ആണ് നേടിയത്. പിഎസ്എൽവി സാങ്കേതിക വിദ്യ കൈമാറാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.