Spread the love

കോട്ടയം: വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തോട് ഈ സർക്കാർ ഒരു കാരണവശാലും യോജിക്കില്ലെന്നും ഏത് തരത്തിലുള്ള കാവിവല്‍ക്കരണം ഉണ്ടായാലും അതിനെ പ്രതിരോധിക്കുമെന്നും  ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ കോട്ടയത്ത്‌ മാധ്യമങ്ങളോട്. ഇപ്പോള്‍ വിമർശനം ഉന്നയിക്കുന്നവർ അവരുടെ കാലത്ത് എന്താണ് നടന്നതെന്ന് ചിന്തിക്കണം. കേരളത്തിലെ സർവകലാശാലകളില്‍ ഗവർണർ ഇടപെടുന്ന രീതി ആരംഭിച്ചത് എല്‍ഡിഎഫ് സർക്കാരിന്‍റെ കാലത്താണ്.

video
play-sharp-fill

ജന്മഭൂമി ലേഖകർ ആയിരുന്നവർ പോലും സെനറ്റിലും സിൻഡിക്കേറ്റിലും എല്‍ഡിഎഫ് കാലത്ത് വന്നു. ഇന്ന് സമരം ചെയ്തവരൊക്കെ അപ്പോള്‍ എന്തു ചെയ്യുകയായിരുന്നു. അന്ന് ഗവർണർ – സർക്കാർ മോക് ഫൈറ്റും നടന്നു. ഒരു ദിവസം അന്നത്തെ മുഖ്യമന്ത്രിയും ഗവർണരും കൂടികാഴ്ച നടത്തി, അപ്പോള്‍ സ്വിച്ച്‌ ഇട്ടപോലെ സമരം അവസാനിച്ചുവെന്നും മന്ത്രി പരിഹസിച്ചു.

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഏത് സ്ഥാനത്ത് നിയമിക്കണമെന്നത് സർക്കാരിന്‍റെ അവകാശമാണ്. കഴിഞ്ഞ സർക്കാരിന് അനഭിമിതരായ ആളുകളെ ഈ സർക്കാർ നിയമിക്കരുത് എന്ന് പറയുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നത്. കഴിഞ്ഞ സർക്കാരിനെ വിമർശിച്ചു എന്നതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനാണ് ബി അശോക്. അദ്ദേഹത്തിന് കൃത്യമായ പോസ്റ്റിങ്ങ് നല്‍കുക എന്നത് ഈ സർക്കാരിന്‍റെ ഭരണപരമായ തീരുമാനമാണ്. അവർ വെച്ചിരുന്ന ആളുകള്‍ തന്നെ തുടരാൻ ആണെങ്കില്‍ പിന്നെ ഭരണം മാറേണ്ട ആവശ്യം ഇല്ലല്ലോ. ബി അശോക് ആർഎസ്‌എസ് ആണ് സംഘപരിവാർ ആണ് എന്ന് എതിർക്കുന്നവർ പറഞ്ഞത് കൊണ്ട് അങ്ങനെ ആവില്ലല്ലോയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group