Spread the love

ആലപ്പുഴ: നവകേരള യാത്രക്കിടെ പ്രതിഷേധിക്കാരെ മർദിച്ച കേസില്‍ പ്രതികളായ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം.

video
play-sharp-fill

ആലപ്പുഴ ജില്ല സെഷൻസ് കോടതി ജഡ്ജി ഹണി. എം വർഗീസാണ് വിധി പറഞ്ഞത്.

പിണറായിയുടെ ഗണ്‍മാനായിരുന്ന അനില്‍കുമാർ അടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്. സുരക്ഷ ഉദ്യോഗസ്ഥരായ എസ് സന്ദീപ് , വിപിൻ, അരുണ്‍. ഷൈജു എന്നിവരാണ് മറ്റു പ്രതികള്‍. എ.ഡി തോമസ് എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.അജയ് ജ്യൂവല്‍ കുര്യാക്കോസ് എന്നിവർക്കാണ് ക്രൂരമർദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികള്‍ക്കെതിരെ നരഹത്യശ്രമം അടക്കമുള്ള ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതികള്‍ ആലപ്പുഴ ജില്ല സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്.

കേസിനു പിന്നില്‍ രാഷ്ട്രീയ- വ്യക്തി വിരോധമാണ്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും അറസ്റ്റ് ചെയ്താൻ വിട്ടയക്കണമെന്നും മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു. സംസ്ഥാനത്തെ രാഷ്ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നുവെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കെട്ടിച്ചമച്ച കേസാണെന്നുമാണ് പ്രതികളുടെ വാദം.