Spread the love

കുമരകം: കോട്ടയം – ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന ഒരു തണ്ണീർമുക്കം ബണ്ട് റോഡ് തകർന്ന് യാത്രാ യോഗ്യമല്ലാതായി. തകർന്ന് കുണ്ടും കുഴിയുമായി മാറിയിട്ട് മാസങ്ങളായി. നിത്യേന റ്റിപ്പറുകളും ബസുകളും ഇരുചക്രവാഹനങ്ങളും ഉൾപ്പടെയുള്ള ആയിരക്കണക്കിന് വാഹനങ്ങളാണ് കുണ്ടും കുഴിയും താണ്ടി ഈ റോഡിലൂടെ കടന്നുപോകുന്നത്.

video
play-sharp-fill

കാൽനടയാത്രക്കാരുടെ ദുരിതമാണ് ഏറെ കഷ്ടം . റോഡിന്റെ ഇരുവശങ്ങളിലേയും കൈവരികൾ പലസ്ഥലങ്ങളിലും സുരക്ഷിത നിലയിലല്ല. കൈവരി തകർത്ത് ഒരു ടിപ്പർ കായലിൽ പതിച്ചിട്ട് നാളേറെയായില്ല. മൂന്നു ഘട്ടങ്ങളായി നിർമ്മിച്ച ബണ്ടിലെ അടുത്ത കാലത്ത് നിർമിച്ച മധ്യഭാഗത്തെ റോഡു മാത്രമാണ് സഞ്ചാരയോഗ്യമായിട്ടുള്ളത് .ആദ്യ ഘട്ടങ്ങളിലെ തണ്ണീർമുക്കം ഭാഗത്തെയും വെച്ചുർ ഭാഗത്തെയും റോഡുകൾ പൂർണമായി തകർന്നു.

മഴ തുടങ്ങിയതോടെ കുഴിയും കുഴിയുടെ ആഴവും അറിയാതെ അപകടത്തിൽ പെടുന്ന ഇരുചക്ര വാഹനങ്ങളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് പൊതുമരാമത്ത് വകുപ്പിന്റെതും ബണ്ട് ഇറിഗേഷൻ വകുപ്പിന്റേതുമാണ്. ഇതാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണം. ഇറിഗേഷൻ വകുപ്പിന്റെ അനുമതി ലഭിച്ചെങ്കിലെ പൊതുമരാമത്ത് വകുപ്പിന് റോഡ് പുനർ നിർമിക്കാൻ കഴിയു . ഇരു വകുപ്പുകളും പരസ്പരം പഴി ചാരുമ്പോൾ ജീവൻ പണയം വെച്ച് തണ്ണീർമുക്കം ബണ്ടിലൂടെ കടന്നുപോകാനാണ് യാത്രക്കാരുടെ വിധി.