
കണ്ണൂർ: മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയക്കുന്നതില്‍ പ്രതികരിച്ച് സിപിഎം നേതാവ് കെ.
കെ. ശൈലജ. സമൻസ് വരട്ടെ, വരുമ്പോള്‍ വീണ രേഖകള്‍ ഹാജരാക്കും. കാര്യമില്ലാത്ത കാര്യമെന്ന് കാണുമ്പോള്‍ അന്വേഷിച്ചത് തെറ്റാണെന്ന് ഉദ്യോഗസ്ഥർ പറയണമെന്ന് ശൈലജ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘മകള്‍ ഒരു കമ്പനിയുണ്ടാക്കി. ആ കമ്പനി മറ്റുചില കമ്പനികളുമായി കരാറിലേർപ്പെട്ടു. അതിനുവേണ്ടിയാണല്ലോ കമ്പനികള്‍ ഉണ്ടാക്കുന്നത്. ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. അതില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ മകളുമായി ബന്ധപ്പെടുന്ന കാര്യമാണ്. അതില്‍ മകള്‍തന്നെ മറുപടി പറയും.
അതിനവർ കൃത്യമായി മറുപടി പറഞ്ഞുകഴിഞ്ഞുവെന്നാണ് തോന്നുന്നത്. അതില്‍ പ്രതിപക്ഷ നേതാവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല’- എന്നാണ് വിഷയത്തില്‍ കെ.കെ. ശൈലജയുടെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 12ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകാനാണ് വീണയ്ക്ക് ഇ.ഡി സമൻസ് അയച്ചിരിക്കുന്നത്. വീണ അടക്കം ഒൻപത് പേർക്കാണ് ഇ.ഡി ഇന്ന് സമൻസ് അയക്കുന്നത്. സി.എം.ആർ.എല്‍ ഉദ്യോഗസ്ഥരടക്കം പട്ടികയിലുണ്ട്.
സി.എം.ആർ.എല്‍ എം.ഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരണ്‍. എസ് കർത്ത, ചീഫ് ജനറല്‍ മാനേജർ കെ. എസ് സുശേഷ് കുമാർ തുടങ്ങിയവർക്കാണ് സമൻസ് അയയ്ക്കുന്നത്. കർത്തയുടെ ഭാര്യയും മകനുമടക്കമുള്ള കുടുംബാംഗങ്ങള്‍ പട്ടികയിലുണ്ട്. വിവിധ കമ്പനികളുടെ ഡയറക്ടർമാരാണിവർ.







