
കുമരകം: കുമരകം പഞ്ചായത്തിലെ കാട്ടുത്ര റോഡ് വെള്ളക്കെട്ട് മൂലം തോടായി മാറി. കാൽ നടക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയാത്ത വിധം വെള്ളം കയറി. വെള്ളക്കട്ട് ഒഴിവാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കാത്തതിൽ പ്രതിക്ഷേധം ശക്തമായി.
ഉമ്മാച്ചേരി റോഡ് ടൈൽ പാകാൻ അടച്ചിരിക്കുന്നതിനാൽ കാട്ടുത്ര റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചെങ്കിലും കാട്ടുത്ര കലുങ്കിന് സമീപം വലിയ വെള്ളക്കെട്ടാണ്. സമീപത്ത് തോടുണ്ടെങ്കിലും മഴ വെള്ളം തോട്ടിലേക്ക് ഒഴുകി പോകാൻ ഓടയോ മറ്റു സംവിധാനങ്ങളോ ഒരുക്കാത്തതാണ് ദുരവസ്ഥക്ക് കാരണം.
വലിയ ചിലവില്ലാതെ ഒഴിവാക്കാൻ കഴിയുന്ന ദുരിതമാണെങ്കിലും ബന്ധപ്പെട്ടവർ കണ്ണടച്ച് ഒന്നും കണ്ടില്ല, അറിഞ്ഞില്ല എന്ന മട്ടിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാന റിസോർട്ടുകളിൽ എത്താൻ കഴിയുന്ന റോഡായിട്ടും ദുരവസ്ഥക്ക് പരിഹാരം കാണാൻ ഒരു ശ്രമവും നടത്തുന്നില്ലന്ന് പരാതിയുണ്ട്.







