Spread the love

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തജന കൂട്ടായ്മകള്‍ക്കും വിവിധ സ്വകാര്യ സംഘടനകള്‍ക്കും അന്നദാനം നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിവാദ വിലക്ക് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കുന്നു.
അടുത്ത മണ്ഡലമകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് കടുത്ത നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി നടത്തുന്ന വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും ഇതില്‍ അന്തിമതീരുമാനം എടുക്കുക. ഹൈക്കോടതിയുടെ അനുമതിയോടെ ഭക്തര്‍ക്ക് തടസ്സമില്ലാതെ ഭക്ഷണം ലഭ്യമാക്കുകയാണ് പുതിയ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

video
play-sharp-fill

ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ ഭക്തര്‍ക്ക് മുന്‍കാലങ്ങളില്‍ വലിയ ആശ്വാസമായിരുന്നു വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നിരുന്ന സൌജന്യ അന്നദാനങ്ങള്‍. എന്നാല്‍, കടുത്ത നിബന്ധനകള്‍ക്ക് വിധേയമായിപ്പോലും ഇത്തരം കൂട്ടായ്മകളെ അന്നദാനം നടത്താന്‍ അനുവദിക്കാതെ പൂര്‍ണ്ണമായി വിലക്കുകയായിരുന്നു മുന്‍ സര്‍ക്കാര്‍ ചെയ്തത്. 2019-20 മണ്ഡല-മകരവിളക്ക് കാലം മുതലാണ് ശബരിമലയില്‍ വര്‍ഷങ്ങളായി അന്നദാനം നടത്തിയിരുന്ന സ്വകാര്യ സംഘടനകള്‍ക്കും ഭക്തജന കൂട്ടായ്മകള്‍ക്കും കടുത്ത വിലക്ക് വീണത്.

തുടര്‍ന്നു വന്ന കോവിഡ് മഹാമാരിയുടെ കാലത്തിനുശേഷം ഈ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് ദേവസ്വം ബോര്‍ഡും അന്നത്തെ സര്‍ക്കാരും ശ്രദ്ധിച്ചത്. കോവിഡിന്റെ മറവില്‍ ഭക്തരുടെ അവകാശങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയ ഈ കടുത്ത വിലക്കിന് പിന്നില്‍ ഭക്തരുടെ ആരോഗ്യ സുരക്ഷയേക്കാള്‍ ചില നിക്ഷിപ്ത സാമ്പത്തിക താല്പര്യങ്ങളായിരുന്നു ഉണ്ടായിരുന്നതെന്ന ആക്ഷേപം തുടക്കം മുതലേ ശക്തമായിരുന്നു. ശബരിമലയിലെ അന്നദാന മേഖലയെ പൂര്‍ണ്ണമായും തങ്ങളുടെ വരുതിയിലാക്കാന്‍ ബോര്‍ഡ് നടത്തിയ നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും താല്പര്യങ്ങള്‍ക്ക് അനുസരിച്ച്‌, ബോര്‍ഡിനോട് അടുത്തു നില്‍ക്കുന്നവര്‍ക്ക് മാത്രമായി ശബരിമലയിലെ കാര്യങ്ങള്‍ ചുരുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് അന്ന് നടന്നത്. പരമ്പരാഗതമായി അന്നദാനം നടത്തിയിരുന്ന വിശ്വാസികളുടെയും സന്നദ്ധ സംഘടനകളുടെയും അവകാശങ്ങള്‍ നിഷേധിച്ച്‌ കാര്യങ്ങളെല്ലാം ചില പ്രത്യേക താല്പര്യക്കാരിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി. ഇതോടെ അയ്യപ്പഭക്തരെ സേവിക്കുക എന്ന ലക്ഷ്യത്തോടെ സന്നിധാനത്ത് എത്തിയിരുന്ന പല സംഘടനകളും മലയിറങ്ങേണ്ടി വന്നു.

സംഘടനകളുടെ അന്നദാനം വലിയതോതില്‍ പമ്പയിലും സന്നിധാനത്തും മാലിന്യപ്രശ്‌നങ്ങള്‍ക്കും സുരക്ഷാ ഏകോപനമില്ലായ്മയ്ക്കും കാരണമാകുന്നു എന്ന് കണ്ടെത്തിയിരുന്നു എന്ന ന്യായമാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് അന്ന് നിരത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ചില കേസുകളുമുണ്ടായി. ഈ കോടതി നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് അന്നദാനത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ദേവസ്വം ബോര്‍ഡ് നേരിട്ട് ഏറ്റെടുത്തതും ‘അന്നദാന മണ്ഡപം’ വഴി വിതരണം കേന്ദ്രീകരിച്ചതും. എന്നാല്‍ ഇതിന് പിന്നില്‍ കുത്തകവല്‍ക്കരണമായിരുന്നു ലക്ഷ്യം.

അന്നദാനത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതോടെ സന്നിധാനത്ത് പലപ്പോഴും ഭക്ഷണത്തിനായി സാധാരണക്കാരായ ഭക്തരുടെ നീണ്ട ക്യൂവാണ് ദൃശ്യമായത്. മണിക്കൂറുകളോളം ക്യൂ നിന്നാല്‍ മാത്രമേ ഭക്തര്‍ക്ക് ഒരു നേരം ഭക്ഷണം ലഭിക്കൂ എന്ന അവസ്ഥ വന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലും തിരക്കിലും പെട്ട് ദൂരദേശങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പന്മാര്‍ ദുരിതത്തിലായി. സന്നദ്ധ സംഘടനകള്‍ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്നദാനം നടത്തിയിരുന്നപ്പോള്‍ ഇത്രയും വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല.

നിലവില്‍ പമ്പയിലും സന്നിധാനത്തും ലേലം വിളിച്ചെടുക്കുന്ന ഹോട്ടലുകളെയും ദേവസ്വം ബോര്‍ഡിന്റെ കേന്ദ്രീകൃത അന്നദാന സംവിധാനത്തെയുമാണ് ഭക്തര്‍ പൂര്‍ണ്ണമായും ആശ്രയിക്കുന്നത്. എന്നാല്‍ ലേലത്തുക കുത്തനെ കൂട്ടിയതോടെ ഹോട്ടലുകളില്‍ കടുത്ത വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. ഒരു സാധാരണക്കാരനായ ഭക്തന് ചിന്തിക്കാന്‍ പോലുമാകാത്തത്ര തുകയാണ് ഭക്ഷണത്തിനായി ഹോട്ടലുകള്‍ ഈടാക്കുന്നത്. ഇതോടെ ലേലം വിളിച്ചെടുത്ത ഹോട്ടലുകാര്‍ക്ക് വന്‍ ലാഭമുണ്ടാക്കാന്‍ ഭക്തരെ ചൂഷണത്തിന് വിട്ടുകൊടുക്കുന്ന അവസ്ഥയാണ് ദേവസ്വം ബോര്‍ഡ് ഉണ്ടാക്കിയത്.

ഭക്തര്‍ക്ക് തടസ്സമില്ലാതെയും ചൂഷണങ്ങള്‍ക്ക് ഇരയാകാതെയും കൃത്യസമയത്ത് ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുന്നത്. കടുത്ത നിബന്ധനകള്‍ക്ക് വിധേയമായിട്ടാണെങ്കിലും വിശ്വാസ്യതയുള്ള സന്നദ്ധ സംഘടനകളെ അന്നദാന രംഗത്തേക്ക് തിരികെ കൊണ്ടുവരണം എന്ന ആവശ്യം ശക്തമാണ്. ഇത് സന്നിധാനത്തെ ഭക്ഷണത്തിനായുള്ള തിരക്ക് കുറയ്ക്കാനും…