Spread the love

എലിക്കുളം : എം.ജി.എം.യു.പി സ്‌കൂളില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയില്‍ വിദ്യാർത്ഥികളുടെ പച്ചക്കറിക്കൃഷി തുടങ്ങി.

video
play-sharp-fill

150 ഗ്രോബാഗുകളിലായി വെണ്ട, വഴുതന, ചീര, ചീനി തുടങ്ങിയവയാണ് നട്ടത്. സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയംഗം രാധാകൃഷ്ണൻനായർ കൈലാസം ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് ദീപു ഉരുളികുന്നം അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക കെ.എ.അമ്പിളി പദ്ധതി വിശദീകരണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.പി.ടി.എ പ്രസിഡന്റ് നമിത ഡി.നായർ, ദിവ്യ ബി.നായർ, വിഷ്ണു എസ്.നാഥ്, കെ.എച്ച്‌.കാർത്തിക, എൻ.പ്രജിത, എസ്.മീര, എ.ശോഭിതാദേവി, രമ്യാ വി.കുമാർ, ശരണ്യ എസ്.നായർ, കെ.ജി.സുജിത്ത്‌മോൻ തുടങ്ങിയവർ പങ്കെടുത്തു. മികച്ച കർഷകനായ രാധാകൃഷ്ണൻനായരെ ആദരിച്ചു.