Spread the love

ഡൽഹി: തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന നേതാവാകാൻ നരേന്ദ്ര മോദി.

video
play-sharp-fill

ജൂണ്‍ 10ന് പ്രധാനമന്ത്രി പദത്തില്‍ തുടർച്ചയായ 4,399 ദിവസങ്ങള്‍ മോദി പൂർത്തിയാക്കും. ആദ്യ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്റെ റെക്കോർഡാണ് മോദി മറികടക്കുന്നത്.

ഒപ്പം മോദി സർക്കാർ പതിമൂന്നാം വർഷത്തിലേക്കും കടക്കുകയാണ്.
2014 മെയ് 26നാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റത്. ജൂണ്‍ 10ന് മോദി പ്രധാനമന്ത്രി പദത്തില്‍ 4,399 ദിവസങ്ങള്‍ പൂർത്തിയാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി പ്രധാനമന്ത്രി പദത്തില്‍ തുടർച്ചയായ 4,398 ദിവസങ്ങള്‍ പൂർത്തിയാക്കിയ നെഹ്റുവിൻ്റെ റെക്കോർഡ് മോദി മറികടക്കും. 1952 മെയ് 13 മുതല്‍ 1964 മെയ് 27 വരെയായിരുന്നു നെഹ്റുവിൻ്റെ കാലയളവ്. 1947 മുതല്‍ 1952 വരെ നെഹ്റു പ്രധാനമന്ത്രി പദവി വഹിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിലൂടെ അല്ലായിരുന്നു അധികാരമേറ്റത്.

ഇന്ദിര ഗാന്ധി 4,077 ദിവസങ്ങളാണ് (1966 ജനുവരി 24 – 1977 മാർച്ച്‌ 24) പ്രധാനമന്ത്രി പദവി വഹിച്ചത്.