
കോട്ടയം: കാഴ്ചയുടെ പുത്തൻ വിരുന്നൊരുക്കി നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരികളുടെ സംഗീത, നൃത്ത കലകളുടെ സംഗമം നടത്തി. ക്ലാസിക്കൽ സംഗീതം, കുച്ചിപ്പുടി, ഭരത നാട്യം, കഥക് മഹാരാഷ്ട്ര ഫോക് ഡാൻസ് വിവിധ നൃത്ത രൂപങ്ങളുമായി 150 ഓളം കലാകാരികൾ വേദിയിൽ അരങ്ങേറി.
വുമൺസ് വേൾഡ് റെക്കോർഡിന് അർഹത നേടിയ സാവരിയ Dubut -2 ഇൽ ഹൈദരാബാദിൽ നിന്നും ഗുരു ഡോ.അനുരാധ, വിശാഖപട്ടണത്തിൽ നിന്നും ഗുരു സ്വർണലത റെഡ്ഡി, ഭോപ്പാലിൽ നിന്നും ഗുരു ഡോ. സുഹാസിനി കുൽകർണി എന്നിവരുടെ കീഴിൽ 150 ഓളം കലാകാരികളാണ് വേദിയിൽ അരങ്ങേറ്റം കുറിച്ചത്.

ഹൈദരാബാദിൽ നിന്നും ഗുരു ദാസിക ശ്രീലേഖ, ബാംഗ്ളൂരിൽ നിന്നും ഗുരുരേഖ പാലാടീയുടെ കീഴിൽ 50 ഓളം കലാകാരികൾ ഓൺലൈനായും പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാകാരികൾക്കുള്ള സമ്മാന ദാനം വുമൺ വേൾഡ് ഐക്കൺ അവാർഡ് ഹോൾഡർ മായ സി മേനോൻ നിർവഹിച്ചു.
അമേരിക്കൻ മേരിറ്റ് കൗൺസിലിന്റെ ഹോണററി ഡോക്ടറേറ്റിന് അർഹത നേടിയ ഗുരു ടി പി അനുരാധ ഗുരു സുഹാസിനി കുൽകർണി എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രോഗ്രാം ഡയറക്ടർ നിജീഷ് രാമദാസ് വിതരണം ചെയ്തു
ഗിന്നസ് റെക്കോർഡ് ജേതാക്കളായ നിവേദിത ദാസും, നിരഞ്ജന ദാസും പ്രോഗ്രാം നിയന്ത്രിച്ചു.
സാവരിയ പ്രോഗ്രാം ഇതുവരെ പത്തോളം സംസ്ഥാനങ്ങളിൽ നിന്നും 4 ഓളം രാജ്യങ്ങളിൽ നിന്നുമായി 500 ഓളം കലാകാരൻ മാരെ പങ്കെടുപ്പിച്ചു 10 ഓളം വേൾഡ് റെക്കോർഡുകൾ നേടികഴിഞ്ഞു.







