Spread the love

പറവൂർ: കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി. കേരള ഫിലിം ഇൻഡസ്ട്രിയുടെ ആസ്ഥാനമാക്കി കൊച്ചിയെ മാറ്റണം.

video
play-sharp-fill

പറവൂരില്‍ പൗരാവലി നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സര്‍ക്കാറിന്‍ ഓരോ നടപടിയും പാവപ്പെട്ടവന്റെയും ഇടത്തരക്കാരന്റെയും ജീവിതനിലവാരം ഉയര്‍ത്തുന്നതായിരിക്കും.

കേരളത്തെ ലോകത്തിനു മുന്നില്‍ ഷോക്കേസ് ചെയ്യാനുള്ള പദ്ധതികള്‍ തന്റെ കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ നമ്മള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഏവിയേഷന്‍ പ്രോജക്ടുകളുള്ള സംസ്ഥാനമാക്കി മാറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികള്‍ വിദേശത്തേക്ക് പോകുന്നതിന് ബദല്‍ സംവിധാനം നമ്മള്‍ കേരളത്തില്‍ത്തന്നെ ഒരുക്കി, അവരുടെ മാതാപിതാക്കള്‍ക്കൊപ്പം ഇവിടെത്തന്നെ പഠിക്കാനുള്ള അവസരം ഒരുക്കുമെന്നും യോഗത്തില്‍ പറഞ്ഞു.

സ്വപ്നതുല്യമായ പദ്ധതികളുമായാണ് സർക്കാർ വരുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ചടങ്ങിൽ വ്യക്തമാക്കി. കുട്ടികളെ ചേർത്ത് പിടിക്കണം.

വരാൻ പോകുന്ന തലമുറയോട് നീതി പുലർത്താൻ കഴിയണം. മതേതരത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ആരും വർഗീയത പറയരുത്.

മതേതര കേരളമാണെന്ന് ഉറക്കെ വിളിച്ചു പറയാൻ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.