
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിലെ സമാധാന ചർച്ചകള്‍ പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകള്‍ക്കിടെ അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണകള്‍ ഇസ്രയേലിനും ബാധകമെന്ന് വ്യക്തമാക്കി ഇറാൻ രംഗത്ത്.
ഇസ്രയേലിനെ കരാറില്‍ നിന്ന് മാറ്റി നിർത്തിയെന്ന വാർത്തകള്‍ തള്ളിയാണ് ഇറാനിലെ മാധ്യമങ്ങളുടെ റിപ്പോർട്ടുകള്‍. ഇതോടെ എല്ലാ മേഖലയിലും യുദ്ധം നിർത്തുന്ന ധാരണ ലബനനില്‍ ഉള്‍പ്പടെ ബാധകമാകും.
അതേസമയം, ചർച്ചകള്‍ ധാരണയിലേക്കെത്തുന്നു എന്ന വാദങ്ങള്‍ ഇറാൻ തള്ളുന്നില്ല. എന്നാല്‍ വലിയ വിട്ടുവീഴ്ച്ചകള്‍ക്ക് തയാറായിട്ടില്ലെന്ന് സ്ഥാപിക്കാനാണ് ഇറാൻ മാധ്യമങ്ങളുടെ ശ്രമം.
ധാരണയിലെത്തിയാലും ഹോർമൂസ് ഇനി ഇറാൻ തന്നെ നിയന്ത്രിക്കുമെന്നാണ് മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. യുറേനിയം ശേഖരം മാറ്റാനും ആണവ പദ്ധതി നിർത്തിവെക്കാനും കരാറില്‍ പറഞ്ഞിട്ടില്ലെന്നാണ് ഒരു വാദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം നാവിക ഉപരോധം മുപ്പത് ദിവസത്തിനകം നീക്കണം. സ്വത്തുക്കള്‍ ഘട്ടം ഘട്ടമായി വിട്ടുനല്‍കണം എന്നീ ധാരണകളും എത്തിയെന്നാണ് വാദം. ചർച്ചകള്‍ ധാരണയിലെത്തുന്നതായി അമേരിക്കയും പറഞ്ഞിരുന്നു.
അതേസമയം പരസ്യ പ്രസ്താവനകളും പരസ്പര വിരുദ്ധ നിലപാടുകളും ധാരണയെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ഇന്നലെ നടന്ന ടെലിഫോണ്‍ ചർച്ചകളില്‍ സൗദി, ഖത്തർ, യു എ ഇ, ജോർദാൻ, തുർക്കി എന്നീ രാജ്യങ്ങള്‍ പങ്കെടുത്തു.







