Spread the love

ഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രതിസന്ധിയില്‍ സാങ്കേതിക തകരാറുകള്‍ ഒഴിവാക്കുവാനും സിബിഎസ്‌ഇയെ സഹായിക്കാനും പ്രത്യേകസംഘം.

video
play-sharp-fill

ഐഐടി മദ്രാസിലെ പ്രൊഫസർ അടക്കമുള്ള സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ചു. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രതിസന്ധിയില്‍ ഇടപെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സാങ്കേതിക പിഴവിനെ കുറിച്ചും വിദ്യാർത്ഥികളുടെ പരാതിയെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രി സിബിഎസ്‌ഇയില്‍ നിന്ന് വിശദമായ റിപ്പോർട്ട് തേടി.

കാത്തിരുന്ന ഫലത്തിലും നിരാശ, പുനർമൂല്യനിർണ്ണയ നടപടികളും അവതാളത്തില്‍ വിദ്യാർത്ഥികളുടെ ആശങ്കയില്‍ ഇടപെടാതെയിരുന്ന കേന്ദ്രമന്ത്രാലയം വൈകിയാണെങ്കിലും ഇക്കാര്യത്തിലെ രോഷം തിരിച്ചറിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉയരുന്ന പരാതികളില്‍ സിബിഎസ്‌ഇയില്‍ നിന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിശദീകരണം തേടി. വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഏജൻസിയെ സംബന്ധിച്ചും പരിിശോധന നടക്കും. നിലവിലെ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.

പുനർമൂല്യനിർണ്ണയ നടപടികള്‍ ഇപ്പോഴും അവതാളത്തിലാണ്. ഉത്തരക്കടലാസ് കിട്ടാൻ അപേക്ഷ നല്‍കാനുള്ള അവസാനതീയതി ഇന്ന് അവസാനിക്കും. അപ്പോഴും വെബ്സെറ്റിലെ പ്രശ്നങ്ങള്‍ തുടരുകയാണ്. ഫീസ് അടക്കുന്നതിലെ സാങ്കേതിക പ്രശ്നവും ഇപ്പോഴും പരിഹരിച്ചിട്ടില്ല. അതേസമയം ഫീസടച്ചിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് നിരവധി വിദ്യാർത്ഥികള്‍ക്ക് കിട്ടിയിട്ടില്ല.