
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും സമ്പൂർണ്ണ ശുചിത്വത്തിലേക്ക് കൊണ്ടുവരുമെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ.
ആശുപത്രികളില്‍ ശുചിത്വം ഇല്ലതായാല്‍ ഒരു രോഗത്തിന് ചികിത്സിക്കാൻ വരുന്നവർക്ക് പല രോഗങ്ങളുമായി പോകേണ്ട അവസ്ഥയുണ്ടാകുമെന്നും അത് ഒരിക്കലും അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ടെറുമോ പെൻപോള്‍ എംപ്ലോയീസ് കോണ്‍ഗ്രസ്സ് ഐ.എൻ.ടി.യു.സി 29-ാം വാർഷിക സമ്മേളനം പ്രസ് ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട രക്ത ബാഗുകള്‍ ഉത്പാദിപ്പിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ ടെറുമോ പെൻപോളിന്റെ പ്രവർത്തനങ്ങള്‍ വികസിപ്പിക്കാൻ കഴിയുവിധം മാനേജ്മെന്റ് ട്രേഡ് യൂണിയൻ സൗഹൃദം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







