
കോട്ടയം : പാലായിൽ ബൈക്കും കാറും കൂട്ടിയിടിചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് സാരമായ പരിക്കേറ്റു. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ പുലിയന്നൂർ ആശ്രമം സ്‌കൂളിന് മുൻവശത്താണ് അപകടം നടന്നത്.
അപകടത്തിൽ ബൈക്ക് യാത്രികനായ മുത്തോലി സ്വദേശി അനീഷ് നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏകദേശം 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റേ അനീഷിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു .






