
തിരുവനന്തപുരം: വർക്കലയില്‍ യുവതി ഉള്‍പ്പടെ സഞ്ചരിച്ച വാഹനം തടഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. ചാത്തന്നൂർ സ്വദേശി അഭിജിത്ത്, വർക്കല സ്വദേശി അരുണ്‍, കൊല്ലം സ്വദേശി രാംരാജ് എന്നിവരാണ് പിടിയിലായത്.
പാപനാശം ബീച്ചില്‍ എത്തിയ യുവതി ഉള്‍പ്പെടെയുള്ള സംഘം സഞ്ചരിച്ച കാറിനെ തടഞ്ഞു നിർത്തി എന്നാണ് പരാതി. അസഭ്യം വിളിക്കുകയും, കാറിൻറെ ഗ്ലാസ് അടിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. യുവതിയെ കയ്യില്‍ ബലമായി പിടിച്ചിറക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.






