Spread the love

ആലപ്പുഴ: അരൂരിൽ ഇടിമിന്നലേറ്റ് 60കാരന് ദാരുണാന്ത്യം. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവിയാണ് (60) ഇടിമിന്നലേറ്റ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് രവിക്ക് ഇടിമിന്നലേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമാണ തൊഴിലാളിയായിരുന്ന രവിക്ക് ഭാര്യ ഷീബയും രണ്ട് മക്കളുമുണ്ട്.

അതേസമയം, സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group