Spread the love

കൊല്ലം: കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്ന പരാതിയിൽ സൈക്കോളജിസ്റ്റ് അറസ്റ്റിൽ. കൊല്ലം മയ്യനാട് സ്വദേശിയായ 69-കാരൻ സന്തോഷ് സുകുമാരനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഏഴാം ക്ലാസ് മുതൽ അമ്മയ്‌ക്കൊപ്പമാണ് പെൺകുട്ടി കൗൺസിലിങ്ങിനായി ഇയാളുടെ അടുത്തെത്തിയിരുന്നത്. ഓരോ തവണയും അമ്മയെ പുറത്തിരുത്തി കുട്ടിയെ മാത്രം മുറിക്കുള്ളിലേക്ക് പ്രവേശിപ്പിച്ച ശേഷം കൗൺസിലിങ്ങിന്റെ പേരിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കുട്ടിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും ആരോപണമുണ്ട്.

കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ മറ്റൊരു സൈക്കോളജിസ്റ്റിന്റെ സഹായം തേടുകയായിരുന്നു. ഇതോടെയാണ് ദീർഘകാലമായി നടന്നുവരുന്ന പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ വർക്കല പൊലീസിൽ പരാതി നൽകുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയെങ്കിലും പൊലീസ് നടത്തിയ വ്യാപക തെരച്ചിലിനൊടുവിൽ ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.