
കൊച്ചി: താര സംഘടനയായ അമ്മ നേതൃത്വത്തിന് എതിരെ വിമർശനവുമായി ചലച്ചിത്രപ്രവർത്തക ഭാഗ്യലക്ഷ്മി. ഇപ്പോൾ നേതൃസ്ഥാനത്ത് ഉള്ളവർക്ക് സംഘടനയെ എങ്ങനെ നടത്തിക്കൊണ്ടു പോകണമെന്ന് അറിയില്ല. സെക്രട്ടറിയായ കുക്കുപരമേശ്വരൻ ഒന്നും സംസാരിക്കുന്നില്ല. ഇപ്പോഴും സ്ത്രീകൾക്ക് സ്ത്രീകളോട് പരാതി പറയാൻ കഴിയുന്നില്ലെങ്കിൽ പ്രതിഷേധമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അമ്മ സംഘടനയിൽ തിരുത്തലുകൾ വേണം, മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സ്ത്രീകൾ ഭരണമേറ്റെടുക്കട്ടെ എന്ന് മുൻപ് അഭിപ്രായം പറഞ്ഞിരുന്നു.
എന്തുകൊണ്ട് അൻസിബ ആദ്യം പരാതി പറഞ്ഞില്ല എന്നതിന്റെ ലോജിക്കും മനസ്സിലാകുന്നില്ല. ആദ്യം രാജിവെച്ച് പിന്നീട് ദിവസങ്ങൾ കഴിഞ്ഞ് പരാതി കൊടുക്കുമ്പോൾ സംശയങ്ങൾ ഉണ്ടാകും. സ്ത്രീകൾ സ്ത്രീകളുടെ കൂടെ നിൽക്കുന്നില്ലേ എന്നതിൽ സംശയമുണ്ടെന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







