Spread the love

സംസ്ഥാനത്ത് ബക്രീദിനോട് അനുബന്ധിച്ച്‌ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. നേരത്തെ മെയ് 27ന് അവധി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ 27ന് പുറമെ 28നും അവധിയായിരിക്കുമെന്ന് അറിയിച്ച്‌ സർക്കാർ ഉത്തരവ് പുറത്തിറക്കി.

video
play-sharp-fill

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്‌സ് ആക്‌ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാകും.

മെയ് 27നാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി പ്രകാരം 28നാണ് കേരളത്തില്‍ ബലിപെരുന്നാള്‍ ആഘോഷം. ഈ സാഹചര്യത്തിലാണ് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group