Spread the love

കൊച്ചി: താരസംഘടനയായ ‘അമ്മ’ യുടെ ഭരണസമിതി പിരിച്ചുവിടണമെന്ന് നടി മാല പാര്‍വതി. ശ്വേത മേനോനും കുക്കു പരമേശ്വരനും നിരാശപ്പെടുത്തിയെന്ന് മാല പാര്‍വതി പറഞ്ഞു.

video
play-sharp-fill

തമ്മിലടിച്ച് പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യരാകുകയാണ്. ഇരുവരും സ്വയം മാറി നില്‍ക്കണം. ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത് ഭരണസാരഥ്യം ഒഴിയണം. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും രണ്ട് വഴിക്കാണെന്നും മാല പാര്‍വതി പറഞ്ഞു.

പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും രണ്ട് ചേരിയില്‍ നില്‍ക്കുന്നത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിച്ചുവെന്നും മാല പാര്‍വതി പറഞ്ഞു. വനിതാ സാരഥ്യം വേണമെന്ന് നിലപാടെടുത്തതില്‍ കുറ്റബോധം തോന്നുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും അഡ്മിനിസ്‌ട്രേറ്റീവ് കപ്പാസിറ്റി കാണിച്ചില്ല. അമ്മയിലെ അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ മീഡിയയിലൂടെ കാര്യങ്ങള്‍ അറിയേണ്ട സാഹചര്യമാണുള്ളത്. ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെയില്ല. അമ്മയില്‍ കെട്ടഴിഞ്ഞ പ്രവര്‍ത്തനങ്ങളാണെന്നും മാല പാര്‍വതി പറഞ്ഞു.

അന്‍സിബയുടെ പരാതി ഗൗരവകരമാണെന്നും മാല പാര്‍വതി ചൂണ്ടാക്കാട്ടി. പൊതുസമൂഹത്തിന് ക്ലാരിറ്റി നല്‍കാന്‍ സാരഥികള്‍ ബാധ്യസ്ഥരാണ്. സ്ത്രീകള്‍ക്ക് നീതി കിട്ടുന്ന രീതിയിലല്ല അമ്മയുടെ പ്രവര്‍ത്തനം. പ്രവര്‍ത്തനത്തിനെതിരെയുള്ള പരാതി താന്‍ ഇമെയില്‍ ആയി അയച്ചിട്ടുള്ളതാണ്. ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും മാല പാര്‍വതി പറഞ്ഞു.

ഇടവേള ബാബുവിന്റെ കാലമായിരുന്നു ഇതിലും ഭേദം. അന്ന് ഒരു ഡെക്കോറം ഉണ്ടായിരുന്നു. അമ്മയില്‍ വാള്‍ എടുക്കുന്നവരെല്ലാം വെളിച്ചപ്പാടാണ്. അമ്മയില്‍ ശുദ്ധികലശം വേണം. മുഴുവന്‍ ഭരണസമിതിയും മാറിനില്‍ക്കണമെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.