Spread the love

കൊച്ചി: മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷമുള്ള വി ഡി സതീശന്‍റെ എറണാകുളം ജില്ലയിലെ ആദ്യ പൊതുപരിപാടി ഇന്ന്.

video
play-sharp-fill

രാവിലെ പത്തരയ്ക്ക് കടവമന്ത്രയില്‍ ഡിസിസി മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കും. വൈകിട്ട് മോഹൻലാല്‍ പങ്കെടുക്കുന്ന സ്വീകരണ പരിപാടി മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ പറവൂരിലും ക്രമീകരിച്ചിട്ടുണ്ട്.

മുനമ്പം, മലയിടംതുരുത്ത് വിഷയങ്ങളില്‍ പൊതുവേദിയില്‍ വി ഡി സതീശൻ എന്ത് പറയുമെന്നതില്‍ ആകാംക്ഷ തുടരുകയാണ്. സ്റ്റാഫ് നിയമനം, കെ റെയില്‍ വിജ്ഞാപനം റദ്ദാക്കല്‍ എന്നിവ എങ്ങനെയാകും പൊതുവേദിയില്‍ അവതരിപ്പിക്കുക എന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ പത്തരയ്ക്ക് കടവന്ത്രയിലാണ് ജില്ലയിലെ ആദ്യ സ്വീകരണ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ഡിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ചടങ്ങില്‍ യുഡിഎഫ് നേതാക്കളും നൂറുകണക്കിന് പാർട്ടി പ്രവർത്തകരും പങ്കെടുക്കും.

മുഖ്യമന്ത്രി പദവിയിലെത്തിയ ശേഷം സ്വന്തം ജില്ലയിലേക്ക് ആദ്യമായി എത്തുന്ന തങ്ങളുടെ പ്രിയ നേതാവിനെ വരവേല്‍ക്കാൻ വൻ ഒരുക്കങ്ങളാണ് കടവന്ത്രയില്‍ പൂർത്തിയായിരിക്കുന്നത്.

വൈകിട്ട് വി. ഡി. സതീശന്റെ സ്വന്തം നിയോജക മണ്ഡലമായ പറവൂരിലാണ് പ്രധാന സ്വീകരണ പരിപാടി നടക്കുക. സതീശനെ തുടർച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുത്ത പറവൂരിലെ ജനങ്ങള്‍ നല്‍കുന്ന ഈ സ്വീകരണ യോഗത്തില്‍ മലയാളത്തിന്റെ പ്രിയ താരം മോഹൻലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും എന്നത് ചടങ്ങിന്റെ മാറ്റുകൂട്ടുന്നു.
സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഈ ചടങ്ങില്‍ അണിനിരക്കും.