Spread the love

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ടിനി ടോമിനെതിരെ പരാതിയുമായി നടി നീന കുറുപ്പ്.

video
play-sharp-fill

സംഘടനയുടെ കുടുംബ സംഗമത്തില്‍ വച്ച്‌ ടിനി ടോം അപമാനിച്ചെന്നും പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞുവെന്നും നീന കുറിപ്പിന്റെ പരാതിയില്‍ പറയുന്നു.

ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവച്ച നടി അൻസിബ ഹസൻ നേരത്തെ രംഗത്തെത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച്‌ അവിഹിത കഥകള്‍ പ്രചരിപ്പിച്ചെന്നും ജിഹാദിയായി ചിത്രീകരിച്ചെന്നും അൻസിബ പറഞ്ഞു.

കമ്മിറ്റിയിലുള്ള സഹനടി അവരുടെ കുടുംബപ്രശ്നത്തില്‍ കരുവാക്കി തന്നെ പൊലീസ് സ്റ്റേഷനില്‍ കയറ്റിച്ചു. ടിനി ടോമിന്റെ ഡ്രൈവറെയടക്കം താൻ ഇസ്ലാമിലേക്ക് മാറ്റാൻ ശ്രമിച്ചെന്നാണ് പറയുന്നത്.

വ്യക്തിഹത്യയുടെ പരിധി വിട്ടതിനാലാണ് പ്രതികരിക്കുന്നതെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.