Spread the love

തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ എത്തുന്നവരെ ‘ഗുഡ് മോർണിങ്’, ‘നമസ്‌കാരം’ പറഞ്ഞ് സ്വീകരിക്കുന്നത് ഇനി നിർബന്ധം.

video
play-sharp-fill

പോലീസ് സ്റ്റേഷനുകളെ ജനസേവകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ 484 പോലീസ് സ്റ്റേഷനുകള്‍ക്കും പുതിയമുഖം നല്‍കും. ഉദ്യോഗസ്ഥർ പരാതികള്‍ സമചിത്തതയോടെ കേള്‍ക്കുകയും പരിഹരിക്കുകയും വേണം.

സ്റ്റേഷനുകള്‍ വൃത്തിയായി സൂക്ഷിക്കണം. വർഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്ത് ഒഴിവാക്കാനും മന്ത്രി ഡി.ജി.പി.ക്ക് നിർദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേഷനുകളില്‍ എസ്.ഐ., സി.ഐ., ഡി.വൈ.എസ്.പി. എന്നിവരെ പുനഃക്രമീകരിക്കുന്നത് പഠിക്കാൻ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. പോലീസുകാരുടെ പരിശീലന സിലബസ് കാലാനുസൃതമായി പരിഷ്കരിക്കും.

സേനയില്‍ വർധിച്ചുവരുന്ന ആത്മഹത്യകള്‍ ഗൗരവമായി കാണും. കീഴ്ജീവനക്കാർക്ക് അനാവശ്യ സമ്മർദമൊഴിവാക്കി ജോലിചെയ്യാൻ സ്വാതന്ത്ര്യം നല്‍കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.

പോലീസുകാരെ ഭീഷണിപ്പെടുത്താൻ രാഷ്ട്രീയപ്പാർട്ടികളെ അനുവദിക്കില്ല -മന്ത്രി പറഞ്ഞു.