Spread the love

പത്തനംതിട്ട പറക്കോട് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. പറക്കോട് സ്വദേശി മറിയം ബീവിയാണ് മരിച്ചത്. റോഡരികിന് സമീപമാണ് മറിയം ബീവിയുടെ വീട് സ്ഥിതി ചെയ്യുന്നത്. അപകട സമയം വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു മറിയം ബീവി. സംഭവം നടന്ന ഉടൻ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവർ ചേർന്നാണ് മറിയം ബീവിയെ പുറത്തെടുത്തത്. അപകടത്തിൽ മറിയത്തിന് സാരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

video
play-sharp-fill