
വാഷിങ്ടണ്‍: അമേരിക്കയെ ഞെട്ടിച്ച് യുഎസ് ഭരണ സിരാ കേന്ദ്രമായ വൈറ്റ് ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്.
അക്രമിയടക്കം രണ്ട് പേർക്ക് വെടിയേറ്റു. അക്രമി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 30ഓളം തവണ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികള്‍.
ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ശക്തമായ വെടിവെപ്പ് ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറ്റ് ഹൗസില്‍ ട്രംപ് ഉണ്ടായിരിക്കെയാണ് സംഭവം. ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട് ട്രംപ് ഓഫിസില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം സുരക്ഷിതനാണെന്നും അധികൃതർ വ്യക്തമാക്കി. മാധ്യമപ്രവർത്തകരും ഈ സമയം വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നു.
റിപ്പോർട്ടിങ്ങിലായിരുന്ന എബിസി ന്യൂസ് ലേഖിക സെലീന വാങ് ഉള്‍പ്പെടെയുള്ള മാധ്യമപ്രവർത്തകർ തുടർച്ചയായി വെടിയൊച്ചകള്‍ കേട്ടതായി പറഞ്ഞു. എഫ്.ബി.ഐ സംഘം സംഭവസ്ഥലത്തെത്തി. സീക്രട്ട് സർവീസ് ആവശ്യമായ നടപടി സ്വീകരിക്കുന്നതായി എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേല്‍ പറഞ്ഞു.







