
കൊല്ലം: കൗണ്‍സിലിങ്ങിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രമുഖ സൈക്കോളജിസ്റ്റ് അറസ്റ്റില്‍.
കൊല്ലം മയ്യനാട് സ്വദേശിയായ സന്തോഷ് സുകുമാരന്‍ (69) ആണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്. വര്‍ഷങ്ങളായി കൗണ്‍സിലിങ് എന്ന വ്യാജേന കുട്ടിയെ ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടിയെ ആദ്യമായി അമ്മയോടൊപ്പം ഇയാളുടെ അടുക്കല്‍ കൗണ്‍സിലിങ്ങിനായി എത്തിക്കുന്നത്. തുടര്‍ന്ന്, കൗണ്‍സിലിങ്ങിന്റെ ഭാഗമെന്ന നിലയില്‍ അമ്മയെ മുറിക്ക് പുറത്തുനിര്‍ത്തിയ ശേഷം കുട്ടിയെ മാത്രം അകത്തേക്ക് പ്രവേശിപ്പിച്ചായിരുന്നു പീഡനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് കുട്ടി പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കൗണ്‍സിലിങ്ങിനെത്തിയപ്പോള്‍ ഇയാള്‍ കുട്ടിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ച്ചയായ പീഡനങ്ങളെത്തുടര്‍ന്ന് കുട്ടിയുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടതോടെ പരിഭ്രാന്തരായ രക്ഷിതാക്കള്‍ കുട്ടിയെ മറ്റൊരു സൈക്കോളജിസ്റ്റിന്റെ അടുത്ത് കൗണ്‍സിലിങ്ങിന് വിധേയയാക്കി.
ഈ കൗണ്‍സിലിങ്ങിനിടയിലാണ് താന്‍ വര്‍ഷങ്ങളായി ക്രൂരമായ പീഡനത്തിന് ഇരയാകുകയായിരുന്നുവെന്ന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്.







