
ലക്‌നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി പഞ്ചാബ് കിംഗ്‌സ്.
ലക്‌നൗവില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (51 പന്തില്‍ പുറത്താവാതെ 101) നേടിയ സെഞ്ചുറിയാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്.
44 പന്തില്‍ 72 റണ്‍സ് നേടിയ ജോഷ് ഇന്‍ഗ്ലിസാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സിക്‌സടിച്ചാണ് ശ്രേയസ് സെഞ്ചുറിയും വിജയവും പൂര്‍ത്തിയാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയത്തോടെ 14 മത്സരങ്ങളില്‍ 15 പോയിന്റുമായി പഞ്ചാബ് നാലാം സ്ഥാനത്തെത്തി. എന്നാല്‍ പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല.
നാളെ രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചാല്‍ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്താവും. 13 മത്സരങ്ങളില്‍ 14 പോയിന്റാണ് രാജസ്ഥാന്. 13 മത്സരങ്ങളില്‍ 13 പോയിന്റുള്ള കൊല്‍ക്കത്തയ്ക്കും നേരിയ സാധ്യതയുണ്ട്.
പഞ്ചാബിന്റെ ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സും പ്ലേ ഓഫ് കാണാതെ പുറത്തായി.







