Spread the love

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനും ബന്ധുവിനും തടവ് ശിക്ഷ. ഒന്നാം പ്രതിയായ കീഴാറൂർ കാവല്ലൂർ സ്വദേശി വിൽസന് (75) 25 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും

video
play-sharp-fill

ഇയാളുടെ ബന്ധുകൂടിയായ രണ്ടാം പ്രതി അനീഷിനെ (36) 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുവാനും നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കെ.എം. സുജ ശിക്ഷിച്ചത്.

ക്ലാസ് റൂമിൽ മറ്റു കുട്ടികളിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്ന കുട്ടിയോട് ക്ലാസ് ടീച്ചർ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം വെളിപ്പെടുത്തിയത്. വിവരം പുറത്തു പറഞ്ഞാൽ അമ്മയെയും അനുജനെയും പ്രതികൾ കൊന്നുകളയും എന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളറട എസ്.എച്ച്.ഒ ആയിരുന്ന എൻ.ജിജി, ജെ.മോഹൻദാസ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്,അഡ്വ.വി.ആർ. മായാദേവി എന്നിവർ ഹാജരായി.