Spread the love

കൊച്ചി: സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്നുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെ പ്രതികരണവുമായി എൽദോസ് കുന്നപ്പിള്ളി രംഗത്ത്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടി കേന്ദ്രനേതൃത്വത്തിൽ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

video
play-sharp-fill

പെരുമ്പാവൂരിൽ കഴിഞ്ഞ പത്ത് വർഷമായി ശക്തമായ പ്രവർത്തനമാണ് താൻ നടത്തിവരുന്നതെന്ന് എൽദോസ് പറഞ്ഞു. അസാധ്യമായി കരുതിയ പല കാര്യങ്ങളും നടപ്പാക്കിയതായും, അവസരം ലഭിച്ചാൽ 15000-ലധികം ഭൂരിപക്ഷത്തിൽ വിജയം നേടാമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

തനിക്ക് പാർട്ടി നേതൃത്വത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും, സീറ്റ് നിഷേധിച്ചതിന് പിന്നിലെ കാരണങ്ങൾ നേതൃത്വം പരിശോധിക്കണമെന്നും എൽദോസ് ആവശ്യപ്പെട്ടു. പ്രവർത്തകരുടെ പൂർണ്ണ പിന്തുണ തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group