
തിരുവനന്തപുരം: കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ നടപടിയുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വിസി ഡോ. കെകെ ഗീതാകുമാരിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി.
സാങ്കേതിക സർവകലാശാല വിസി ഡോ.സിസാ തോമസ് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നല്കി. ബിഎഫ്എ തോറ്റ വിദ്യാർഥിക്ക് എംഎഫ് എ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ടതാണ് നടപടി.
തോറ്റ ബിഎഫ്എ വിദ്യാർത്ഥിയെ പാസാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവർണരുടെ ഉത്തരവ് നടപ്പാക്കാൻ വിസി വിസമ്മതിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോറ്റ വിദ്യാർത്ഥിയെ ജയിപ്പിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാനും വിശദീകരണം നല്‍കാനും വിസിയോടും പരീക്ഷ കണ്‍ട്രോളറോടും ലോക ഭവൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലോകഭവന്റെ നിർദ്ദേശം വിസി നിരസിക്കുകയായിരുന്നു.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗ അധ്യക്ഷ പ്രൊഫസർ കെ. കെ. ഗീതാകുമാരിക്ക് സംസ്കൃത സർവകലാശാലയുടെ താല്‍ക്കാലിക വിസിയുടെ ചുമതല നല്‍കിയത്.







