ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; കോടികളുടെ നഷ്ടം; വിഷു- റംസാൻ പെരുന്നാൾ സ്റ്റോക്ക് കത്തി നശിച്ചു; ഫയർ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകും

Spread the love

കോഴിക്കോട്: വിഷു- റംസാൻ പെരുന്നാൾ വിപണി ലക്ഷ്യമാക്കി ഒരുക്കിയ സ്റ്റോക്ക് മുഴുവൻ കത്തി നശിച്ചു.
മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ തീ നിയന്ത്രണവിധേയമാക്കിയത്. 5 ഫയർ എൻജിനുകളാണ് ആദ്യം തീയണയ്ക്കാനെത്തിയത്. പിന്നീട് കരിപ്പൂർ വിമാനത്താവളത്തിൽനിന്നും അത്യാധുനിക ഫയർ എൻജിനുകളെത്തി.

video
play-sharp-fill

പാളയം ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആദ്യം തീ എവിടെയാണ് പടർന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

ഈ റിപ്പോർട്ട് പ്രകാരം ആയിരിക്കും തുടർ പരിശോധനയും അന്വേഷണവും നടക്കുക. ഇന്നലെ വൈകുന്നേരം അഞ്ചേ മുക്കാലോടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. തീ പിടിത്തതിൽ കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുവർഷം മുൻപും ഇതേ വസ്ത്രാലയത്തില്‍ തീപിടിത്തമുണ്ടായിരുന്നു. 2023 ഏപ്രിലിലായിരുന്നു ഇത്. അന്ന് ഷോർട് സർക്യൂട്ടാണ് അപകടമുണ്ടാക്കിയതെന്നാണ് പിന്നീട് കണ്ടെത്തിയത്. കോടികളുടെ നാശനഷ്ടവും അന്നുണ്ടായി. എന്നാൽ 2023ൽ സംഭവിച്ചതിന്റെ ഇരട്ടി നാശനഷ്ടമാണ് ഇക്കുറി ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.