Spread the love

കോട്ടയം : പൊതുപണിമുടക്ക് ദിവസം ചങ്ങനാശേരി പായിപ്പാട് ഹോട്ടലില്‍ ആക്രമണം നടത്തി അക്രമി സംഘം. പായിപ്പാട് പ്രവർത്തിക്കുന്ന എമറാള്‍ഡ് ഹോട്ടലിലാണ് ഒരു സംഘം അതിക്രമം നടത്തിയത്.

video
play-sharp-fill

സമരാനുകൂലികള്‍ ആണ് അതിക്രമം നടത്തിയതെന്ന് ഉടമ ആരോപിച്ചു. ഹോട്ടലിന്റെ ബാറിന്റെ മുൻവശത്തെ വാതില്‍ അടിച്ചു തകർത്തു. ബാറില്‍ കയറി ജീവനക്കാരെ മർദ്ദിക്കുകയും സാധനങ്ങള്‍ തകർക്കുകയും ചെയ്തതായും പരാതി ഉയർന്നിട്ടുണ്ട്.

ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ അടക്കം ബാറുടമ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി സി ശ്രീകുമാർ തൃക്കൊടിത്താനം പോലീസില്‍ പരാതി നല്‍കി. ഇരു ചക്ര വാഹനത്തില്‍ എത്തിയവരാണ് അതിക്രമം നടത്തിയതെന്ന് ഹോട്ടലുടമ പറഞ്ഞു.