Spread the love

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ ഭക്ഷണത്തിലും കള്ളക്കണക്ക്.
ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടെന്ന് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഭക്ഷണ വിതരണം സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.
അയ്യപ്പ സംഗമത്തിന്‍റെ അന്ന് രാത്രിയില്‍ 3000 പേര്‍ ഭക്ഷണം കഴിച്ചെന്നാണ് കണക്ക്. എന്നാല്‍, 500 താഴെ ആളുകള്‍ മാത്രമാണ് ശരിക്കും ഭക്ഷണം കഴിച്ചത്.
സംഗമം ദിവസം ഉച്ചയ്ക്ക് 5000 പേര്‍ കഴിച്ചതിന് എട്ടര ലക്ഷം ചെലവായെന്നും കണക്കിലുണ്ട്.

video
play-sharp-fill

എന്നാല്‍, അയ്യപ്പ സംഗമത്തില്‍ ആകെ നാലായിരം പേര്‍ മാത്രം എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.
ആഗോള അയ്യപ്പസംഗമത്തില്‍ കലവറയുടെ മുഖ്യചുമതല വഹിച്ചതു ദേവസ്വം ബോര്‍ഡ് അഡ്മിനിട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബുവായിരുന്നു. ഇതേ മുരാരി ബുബു തന്നെയാണ് സ്വർണ കൊള്ള കേസില്‍ അറസ്റ്റിലായത്.
ആഗോള അയ്യപ്പസംഗമം നടക്കുന്ന കാലത്ത് ദേവസ്വം ബോര്‍ഡിന്റെ വിശ്വസ്തന്‍ കൂടിയായിരുന്നു മുരാരി.

രണ്ടാമതൊന്ന് ആലോചിക്കാതെ മുരാരിയെ ചുമതലയേല്‍പ്പിക്കാനും കാരണം ഇതാണ്. നിലവില്‍ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് സ്വാഭാവിക ജാമ്യം നേടിയ മുരാരി ബാബു പുറത്താണ്.
നിലവിലെ ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടെന്ന് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് വലിയ രീതിയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നതെന്നും സാമ്പത്തിക സുതാര്യതയില്ലെന്നും കൃത്യമായ കണക്കും ബില്ലുകളും ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിക്ക് പന്തല്‍ നിർമാണം അടക്കം നല്‍കിയത് ടെൻഡർ ഇല്ലാതെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഊരാളുങ്കലിന്‍റെ സഹസ്ഥാപനമായ ഇവന്‍റ് കമ്പനിക്കാണ് പത്തു ശതമാനം അധിക തുകയ്ക്ക് കരാര്‍ നല്‍കിയത്.

കണക്കുകളില്‍ ജിഎസ്ടി ബില്ലുകള്‍ അടക്കമില്ലാത്തത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമുണ്ടാക്കുമെന്നും ഉപകരാര്‍ നല്‍കിയതില്‍ കൃത്യമായ കണക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഉപകരാറുകള്‍ ഒന്നും ഓഡിറ്റിങിന് ഹാജരാക്കിയിട്ടില്ല. ബില്ലുകള്‍ ഒന്നും ശരി അല്ലെന്നും ഓഡിറ്റർക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.