Spread the love

മിൽമ പാലിന് വില കൂട്ടാൻ ആലോചനയെന്ന് ചെയർമാൻ കെ എസ് മണി. പാൽ സംഭരണം കൂടിയിട്ടുണ്ട്. കർഷകർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം തീരുമാനം ഉണ്ടാകുമെന്നും കെഎസ് മണി പറഞ്ഞു. അടുത്ത ഭരണ സമിതി യോഗത്തിൽ തീരുമാനം ഉണ്ടാകും.

video
play-sharp-fill

ഏറ്റവും വലിയ പാൽ സംഭരണം മലബാർ മേഖലയിലാണ്. ദിവസവും 73000-ഓളം ലിറ്റർ സംഭരണം ഉണ്ട്. ഇതെല്ലാം പരിശോധിക്കുമ്പോഴാണ് പാൽവില കൂട്ടാൻ ആലോചിക്കുന്നത്. വില കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് മിൽമ ചെയർമാൻ വ്യക്തമാക്കുന്നത്.

ക്ഷീര കർഷകർ കൊഴിഞ്ഞുപോകുന്നുണ്ട്. അവരെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാൽ പാൽ വില വർധിപ്പിക്കേണ്ടിരിക്കുന്നുവെന്ന് കെ എസ് മണി പറഞ്ഞു. അടുത്ത ഭരണസമിതി യോഗത്തിലായിരിക്കും എത്ര രൂപ വർധിപ്പിക്കണം എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group