Spread the love

ന്യൂഡൽഹി: തെരുവുനായ വിഷയത്തില്‍ ഇന്നും വാദം തുടരവേ മൃഗസ്നേഹികളെ വീണ്ടും പരിഹസിച്ച്‌ സുപ്രീം കോടതി. നായ്ക്കളും പൂച്ചകളും ശത്രുക്കളാണെന്നും അതിനാല്‍ നമ്മള്‍ കൂടുതല്‍ പൂച്ചകളെ പ്രോത്സാഹിപ്പിക്കണമെന്നും അതായിരിക്കും പരിഹാരമെന്നും ആയിരുന്നു ജസ്റ്റിസ് സന്ദീപ് മേത്തയുടെ വാക്കുകള്‍.

video
play-sharp-fill

ഇന്നലെയും മൃഗസ്നേഹികളെ സുപ്രീം കോടതി പരിഹസിച്ചിരുന്നു. നായകളെ തെരുവില്‍ നിന്ന് നീക്കം ചെയ്താല്‍ എലികളുടെ എണ്ണം കൂടുമെന്നും മൃഗ സ്നേഹികള്‍ പറഞ്ഞു.

എലികള്‍ രോഗവാഹകരാണെന്നും നായകള്‍ സന്തുലിതാവസ്ഥ നിലനിർത്തുന്നു എന്നുമായിരുന്നു മറ്റൊരു വാദം. മൃഗസ്നേഹികളുടെ വാദങ്ങളാണ് ഇന്നും പ്രധാനമായും നടന്നത്. എബിസി കേന്ദ്രങ്ങള്‍ നടപ്പിലാക്കാൻ ബജറ്റില്‍ തുകവകയിരുത്തിയിട്ടില്ലെന്ന് മൃഗസ്‌നേഹികള്‍ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാജില്ലയിലും എബിസി കേന്ദ്രങ്ങള്‍ നടപ്പിലാക്കാൻ 1600 കോടി രൂപ വേണ്ടിവരും. 5 വകുപ്പുകളുടെ ഏകോപനവും വേണം. നായ്ക്കളെ നീക്കം ചെയ്യുന്നത് അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്ന് മൃഗസ്നേഹികള്‍ വാദിച്ചു.

ശരിയായി നടപ്പാക്കിയാല്‍ എബിസി ചട്ടങ്ങള്‍ നിയമങ്ങള്‍ ഫലപ്രദമാണെന്നും വാദത്തില്‍ ഉന്നയിച്ചു. തെരുവുനായ്ക്കള്‍ക്ക് മൈക്രോ ചിപ്പ് പിടിപ്പിക്കണമെന്ന് മൃഗസ്‌നേഹികള്‍ നിർദേശിച്ചു. വലിയ ചെലവ് ഇല്ലാത്ത നടപടിയാണ് മൈക്രോചിപ്പ് പിടിപ്പിക്കല്‍. എന്നാല്‍ വളര്‍ത്തുനായ്ക്കള്‍ക്കാണ് മെക്രോചിപ്പ് ഘടിപ്പിക്കുന്നതെന്നാ