
സ്കൂൾ തല അധ്യാപക നിയമനത്തിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച യോഗ്യതാ പരീക്ഷയായ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്ന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്രീയ വിദ്യാലയങ്ങൾ, സൈനിക സ്കൂളുകൾ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ഭരണപ്രദേശങ്ങളുടേയും നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലേയും നിയമനത്തിന് സി-ടെറ്റ് യോഗ്യത നേടിയിരിക്കണം.
വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് സ്കൂളുകളിലും സിബിഎസ്ഇ., ഐസിഎസ്.സി. സ്കൂളുകളിലും ഇത് പരിഗണിക്കപ്പെടുന്നുണ്ട്. സി ടെറ്റ് പരീക്ഷയ്ക്ക് എത്ര തവണ വേണമെങ്കിലും എഴുതാവുന്നതാണ്. സി ബി എസ് സിയ്ക്കാണ് നടത്തിപ്പ് ചുമതല. അപേക്ഷ നൽകാനുള്ള അവസാന തീയതി, ഡിസംബര്‍ 18 ആണ്. 2026 ഫെബ്രുവരി 8നാണ് സി-ടെറ്റ് പരീക്ഷ. രാജ്യത്ത് വിവിധയിടങ്ങളിലുള്ള 132 നഗരങ്ങളില്‍ പരീക്ഷ എഴുതാനവസരമുണ്ട്.
ഇന്ത്യയിലെ 20 ഭാഷകളില്‍ പരീക്ഷ എഴുതാം. പേപ്പര്‍ I, II എന്നിങ്ങനെ രണ്ട് പരീക്ഷകളുണ്ട്. ഇരു പരീക്ഷകളും ഫെബ്രുവരി 8ന് രാവിലെയും ഉച്ചയ്ക്കുമായാണ് നടക്കുക. ഒന്നുമുതൽ 5 വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്കായി പേപ്പര്‍-1 പരീക്ഷയും 6 മുതല്‍ 8 വരെ ക്ലാസുകളിലെ അധ്യാപക യോഗ്യതയ്ക്ക് പേപ്പര്‍-II പരീക്ഷയുമാണ് നടത്തുക. ഓഫ്‌ലൈനായി നടക്കുന്ന പരീക്ഷയിൽ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടാവുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപേക്ഷാ യോഗ്യത
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (NCTE) നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ അനുസരിച്ച്, പേപ്പര്‍-1 ന് അപേക്ഷിക്കുന്ന പരീക്ഷാർത്ഥികൾ, കുറഞ്ഞത് 50% മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. കൂടാതെ, രണ്ട് വര്‍ഷത്തെ D.El.Ed അല്ലെങ്കില്‍ നാല് വര്‍ഷത്തെ B.El.Ed കോഴ്‌സും പൂര്‍ത്തിയാക്കിയിരിക്കണം. പേപ്പര്‍-IIന്, ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദവും, ബി.എഡ് അല്ലെങ്കില്‍ തത്തുല്യമായ ബിരുദവും നേടിയിരിക്കണം. അപേക്ഷകർക്ക് , 18വയസ് നിർബന്ധമായും ഉണ്ടായിരിക്കണം.



