ആർഎംപി യുഡിഎഫിന്റെ ഭാഗമല്ലെന്ന് കെ.കെ. രമ: പൊതുവിഷയങ്ങളില്‍ യുഡിഎഫുമായി സഹകരിക്കുക മാത്രമാണ് ചെയ്യുന്നത്: തെരഞ്ഞെടുപ്പുകളിലും യുഡിഎഫുമായി ധാരണയുണ്ട്.

Spread the love

കോഴിക്കോട്: ആർഎംപി യുഡിഎഫിന്റെ ഭാഗമല്ലെന്ന് കെ.കെ. രമ. പൊതുവിഷയങ്ങളില്‍ യുഡിഎഫുമായി സഹകരിക്കുക മാത്രമാണ് ചെയ്യുന്നത്.
തെരഞ്ഞെടുപ്പുകളിലും യുഡിഎഫുമായി ധാരണയുണ്ട്. കേരളത്തിന് പുറത്ത് സിപിഐഎമ്മും കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. കോണ്‍ഗ്രസുമായി ഞങ്ങള്‍ സഹകരിക്കുന്നതിനെ പരിഹസിക്കേണ്ടതില്ലെന്നും ആർഎംപി നേതാവ് പറഞ്ഞു.

video
play-sharp-fill

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒഞ്ചിയത്തും ഏറാമലയിലും വിജയം ആവർത്തിക്കുമെന്നും ആർഎംപി നേതാവ് കെ.കെ. രമ പറയുന്നു. വടകര നഗരസഭയില്‍ ഇത്തവണ ആർഎംപിക്ക് പ്രതിനിധികളുണ്ടാകും.

ആർഎംപിയെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമം ഇനിയെങ്കിലും സിപിഐഎം ഉപേക്ഷിക്കണം. ആർഎംപി പ്രവർത്തകർ സിപിഐമ്മിലേക്ക് തിരിച്ചുപോകുന്നുവെന്ന പ്രചാരണം തെറ്റാണെന്നും കെ.കെ. രമ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർഎംപി പ്രവർത്തകർ സിപിഐഎമ്മിലേക്ക് തിരിച്ചുപോകുന്നുവെന്നത് കഴിഞ്ഞ കുറേക്കാലമായി സിപിഐഎം നടത്തുന്ന സ്ഥിരം പല്ലവിയാണ്. ഈ വാർത്ത തികച്ചും തെറ്റാണ്. ആർഎംപിയെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമം ഇനിയെങ്കിലും സിപിഐഎം ഉപേക്ഷിക്കണമെന്നും കെ.കെ. രമ പറഞ്ഞു.

അതേസമയം ആർഎംപിയുടെ വളർച്ച താഴോട്ടേയ്ക്കാണെന്ന് സിപിഐഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷ് പറയുന്നു.ആർഎംപിക്ക് ഓരോ തവണയും അംഗങ്ങള്‍ കുറഞ്ഞ് വരികയാണ്. ഒഞ്ചിയത്ത് ഇത്തവണ സിപിഐഎം മുന്നേറ്റമുണ്ടാക്കുമെന്നും ബിനീഷ് അവകാശപ്പെട്ടു.